SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

മലമ്പാമ്പിനെ പിടികൂടണം

snake

അങ്കമാലി: മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പിറക് വശത്തുള്ള ലയോള കനാൽ റോഡരികിൽ മലമ്പാമ്പിനെ കണ്ടെത്തി. ഫോറസ്റ്റ് അധികൃതർ എത്തിയെങ്കിലും പിടികൂടാനായില്ല. രാത്രിയിൽ കണ്ട പാമ്പ് ആളുകളെത്തിയപ്പോഴേക്കും കാടുപിടിച്ച കനാലിലേക്ക് ഇറങ്ങിപ്പോയി. പിന്നീട് കാണാൻ കഴിഞ്ഞില്ല. മഞ്ഞപ്ര പഞ്ചായത്ത് പത്താം വാർഡ് ഉൾപ്പെടുന്ന ഈ ഭാഗത്തെ ഇടതുകര കനാൽ കാടുപിടിച്ച് കിടക്കുന്നത് ഇഴജന്തുക്കളുടെ ഒളിസങ്കേതമായി മാറുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. പലയിടത്തും വഴിവിളക്കുകൾ ഇല്ലാത്തത് ഈ വഴിയുള്ള രാത്രിയാത്ര ദുഷ്ക്കരമാക്കുന്നു. കനാലിലേക്ക് ഇറങ്ങിയ പാമ്പിനെ കണ്ടെത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL