
കൊച്ചി: വാർഷിക ചൂര ഉത്പാദനം അഞ്ചുവർഷത്തിനകം 50,000 ടണ്ണായി ഉയർത്തുന്നതുൾപ്പെടെ ലക്ഷ്യമിട്ട് ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന സംയുക്ത ഗുണഭോക്തൃ ചർച്ചയിലാണ് പ്ലാനിന് അന്തിമരൂപം നൽകിയത്. ചൂരപിടിത്തം ഇരട്ടിയിലധികമാക്കാനാണ് ലക്ഷ്യം. യോഗം ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷനായി. കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. മുഹമ്മദ് കോയ, എൻ.എഫ്.ഡി.ബി സീനിയർ എക്സിക്യൂട്ടീവ് ഡോ. കാഞ്ചി ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |