
കൊച്ചി: തൂഫാൻ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്‌കൂൾ ആരംഭിക്കുന്ന കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് എന്ന പദ്ധതി നാളെ രാവിലെ 11ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എസ്.പി.സി കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് ലഭിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ ഫലകങ്ങൾ മന്ത്രിക്ക് കൈമാറും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ഫ്ലാഷ് മോബും വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ എസ്. ലാജിദ് അറിയിച്ചു. മേയർ വി.കെ. മിനിമോൾ, ഡോ. എം.സി. ദിലീപ് കുമാർ, ആബാദ് ഹോട്ടൽ ഗ്രൂപ്പ് എം.ഡി. റിയാസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |