SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

ലൈസൻസ് സംവിധാനം നടപ്പിലാക്കണം

cctv

കളമശേരി: സി.സി ടി.വി രംഗത്ത് ലൈസൻസ് സംവിധാനം ഏർപ്പെടുത്തിയാൽ ഉപഭോക്താക്കൾക്ക് ഗുണകരമായിരിക്കുമെന്ന് ഇലക്ട്രോണിക് സെക്യൂരിറ്റി ഉത്പന്ന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ അകേഷ്യയുടെ ഭാരവാഹികൾ പറഞ്ഞു. കളമശേരി സീ പാർക്ക് ഹോട്ടലിൽ ഇന്ന് വൈകിട്ട് 3ന് നടക്കുന്ന അകേഷ്യയുടെ ജില്ലാ കൗൺസിലിൽ ലൈസൻസ് സമ്പ്രദായം എന്ന ആവശ്യം ഉയർത്തുമെന്ന്

ഭാരവാഹികൾ പറഞ്ഞു. 5.30ന് പൊതുസമ്മേളനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മാഹിൻ ഇബ്രാഹിം മൂലയിൽ, ജനറൽ സെക്രട്ടറി കെ.എം. നവാസ്, ട്രഷറർ അനുദാസ് ശിവദാസൻ പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് ലിൻഡോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL