SignIn
Kerala Kaumudi Online
Friday, 10 July 2026 4.17 AM IST

ദേശീയ മൂട്ട് കോർട്ട് മത്സരത്തിന് തുടക്കം

k-jaju-babu
ചൂണ്ടി ഭാരതമാത സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിച്ച പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരം അഡ്വക്കേറ്റ് ജനറൽ കെ. ജാജുബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂണ്ടി ഭാരതമാത സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിച്ച പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരം അഡ്വക്കറ്റ് ജനറൽ കെ. ജാജുബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഡോ. ജോഷി പുതുവ, അസി. ഡയറക്ടർ ടോണി മാണിക്കത്താൻ, കോളേജ് പ്രിൻസിപ്പൽ ഡോ. മോഹൻ ആർ. ബൊല്ല എന്നിവർ സംസാരിച്ചു. രാജ്യത്തെ 32 കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സാങ്കൽപ്പിക കേസ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ നിയമപരമായ രേഖകൾ തയ്യാറാക്കി കോടതി സമാനമായ വേദിയിൽ വാദിക്കുന്നതാണ് മൂട്ട് കോർട്ട് മത്സരം. നിയമ വിദ്യാർത്ഥികളിൽ പ്രായോഗികമായ നിയമപരിജ്ഞാനവും വാദശേഷിയും വളർത്തുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MOOTCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL