
മുളന്തുരുത്തി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹേർ കേരളയിൽ ഗാന്ധി സ്മൃതിയും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. അഡ്വ. പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ് അദ്ധ്യക്ഷനായി. പി.ആർ. വിജയന് ഗാന്ധി സ്മൃതി പുരസ്കാരം നൽകി. ബിജു തോമസ് എൻ.പി. മന്മഥനെ അനുസ്മരിച്ചു. എം.പി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. മുളന്തുരുത്തി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആർ. രജീഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സ്മിത രാംലാൽ, എ.കെ. സെൽവരാജ്,ഫാ. ഡോ. വർഗീസ് മഠത്തികുന്നത്ത്, വർഗീസ് തച്ചിലുകണ്ടം, എ.കെ.കവിത, വർഗീസ് മാത്യു, നിഖിൽ മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |