SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

പുന്നക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം

kanikka

ഉദയംപേരൂർ: തെക്കൻ പറവൂർ പുന്നക്കൽ ഭഗവതി ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും ഓഫീസ് മുറിയും കുത്തിത്തുറന്ന് പണവുമായി മോഷ്ടാവ് കടന്നു. ഞായറാഴ്ച രാത്രി നടന്ന മോഷണത്തിൽ ഏകദേശം 6,000 രൂപ നഷ്ടമായതായി പരാതിയിൽ പറയുന്നു. ഓഫീസ് മുറിയുടെ പൂട്ടു കുത്തിപ്പൊളിച്ച ശേഷം മുറിയിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന 4,000 രൂപയുടെ നാണയങ്ങളും കാണിക്കവഞ്ചിയിലുണ്ടായിരുന്ന ഏകദേശം 2,000 രൂപയും മോഷ്ടിച്ചതായാണ് പരാതി. ക്ഷേത്ര സെക്രട്ടറി നൽകിയ പരാതിയിൽ ഉദയംപേരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL