
കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (നുവാൽസ്) കോഴിക്കോട് ഐ.ഐ.എമ്മിന്റെ സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് ട്രാൻസ്‌ഫർമേഷനും തമ്മിൽ സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. ഐ.ഐ.എമ്മിന് വേണ്ടി അസോസിയേറ്റ് പ്രൊഫസർ ഡോ. എ. ശ്രീജിത്തും നുവാൽസിന് വേണ്ടി രജിസ്ട്രാർ ഡോ. ലിന അക്ക മാത്യുവുമാണ് ഒപ്പുവച്ചത്. അക്കാഡമിക കൈമാറ്റം, സംയുക്ത ഗവേഷണം, പരിശീലനം, ശേഷിവർദ്ധനവ്, സെമിനാറുകൾ, ശില്പശാലകൾ തുടങ്ങിയ പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ ഇരുകേന്ദ്രങ്ങളും സഹകരിച്ച് പ്രവർത്തിക്കും. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി.ബി. റെഢി, ഡയറക്ടർ പ്രൊഫ. ഡോ. അനിൽ ആർ. നായർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |