
കൊച്ചി: യാത്രാനിരക്ക് വർദ്ധിപ്പിക്കുക, നിയമവിരുദ്ധ ഓൺലൈൻ ബൈക്ക് ടാക്സികൾക്കെതിരെ നടപടികൾ സ്വീകരിക്കുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സംഘം (ബി.എം.എസ്) കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ. രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഇ.ഡി. നിധീഷ്, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി, യൂണിയൻ ജില്ലാ ഭാരവാഹികളായ പി.ജി. ബാബുകുമാർ, ജി. സജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |