
കൊച്ചി: ഒക്ടോബർ 10,11,12 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. പി. രാജീവ്, സി.എൻ. മോഹനൻ, കെ.എൻ. രവീന്ദ്രനാഥ്, കെ. ചന്ദ്രൻപിള്ള, എസ്. ശർമ്മ, എസ്. സതീഷ്, കെ.എൻ. ഗോപിനാഥ്, എം. അനിൽകുമാർ, ദീപ കെ. രാജൻ, ജോൺ ഫെർണാണ്ടസ്, പി.എസ്. രാജം എന്നിവർ രക്ഷാധികാരികളും കെ.ജെ. മാക്സി ചെയർമാനും പി.ആർ. മുരളീധരൻ ജനറൽ സെക്രട്ടറിയും കെ.എം. റിയാദ് ട്രഷററുമാണ്. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു സംസ്‌ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ്മ ഉദ്‌ഘാടനം ചെയ്തു. കെ.എൻ. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |