SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ വ്യാജ ധനസഹായം: യുവാവിന്റെ പണം നഷ്ടപ്പെട്ടു

cyber

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിച്ച വ്യാജ ധനസഹായ വാഗ്ദാനത്തിൽ കുടുങ്ങി വടക്കേക്കര മച്ചാംതുരുത്ത് സ്വദേശിയായ യുവാവിന് 2,499 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്‌ടമായി. 'ധൻ ധൻ യോജന" പദ്ധതിയിലൂടെ ഓരോ പൗരനും 5,000 രൂപ ലഭിക്കുമെന്ന വ്യാജ ഇൻസ്‌റ്റഗ്രാം പരസ്യത്തിൽ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോഴാണ് ബാങ്ക് ഒഫ് ബറോഡയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.

യുവാവിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം ക്രെഡിറ്റായ അക്കൗണ്ടിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ചില പൊലീസ് സ്‌റ്റേഷനുകളിലും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ട്. വ്യാജ ധനസഹായ വാഗ്ദ‌ാനങ്ങളിലും സോഷ്യൽ മീഡിയ സന്ദേശങ്ങളിലും പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത‌്‌ വ്യക്ത‌ിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL