
കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ഗാർഹിക ജലശുദ്ധീകരണം, ശുചിത്വം, ജല ഗുണനിലവാര പരിശോധന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത്, സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ, സെന്റർ ഫോർ അഫോഡബിൾ വാട്ടർ ആൻഡ് സാനിറ്റേഷൻ ടെക്നോളജി, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. സിറാജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ലിന്റൊ പി. ആന്റു, സീനത്ത് താഹിർ, വർഗീസ് അരീക്കൽ, വിപിൻ ദാസ്, തമ്പി ഏത്താപ്പിള്ളി, ജോളി ചെറിയാൻ, ജോയ്‌സി സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു. ഡോ. സെമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |