കൊച്ചി: എഡ്രാക്ക് വടുതല മേഖലാ കമ്മിറ്റിയും എസ്.എൻ.ഡി.പി യോഗം വടുതല ശാഖയും സംയുക്തമായി അമൃത ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർമാരായ ഹെൻട്രി ഓസ്‌റ്റിൻ, ജിസ്‌മി ജെറാൾഡ്, എഡ്രാക്ക് മേഖലാ പ്രസിഡന്റ് രാജൻ വല്യത്താൻ, സെക്രട്ടറി ടി.വി. സത്യൻ, ട്രഷറർ ടി.എസ്. പത്മാക്ഷൻ, ജില്ലാ പ്രതിനിധികളായ പൊന്നമ്മ പരമേശ്വരൻ, മനോജ് ഭാസ്‌കർ, മഹിളാ കമ്മിറ്റിഅംഗം ബീന നന്ദകുമാർ, കെ.എം. പീറ്റർ, കെ.പി. ആന്റണി, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, സെക്രട്ടറി ബിനോജ് കളരിക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |