
കൊച്ചി: ഔദ്യോഗിക ഭാഷാനയം നടപ്പാക്കിയതിന് 2024–25 വർഷത്തെ 'രാജ്ഭാഷ ഷീൽഡ്' (ഔദ്യോഗികഭാഷ ഷീൽഡ്) പദ്ധതിയിൽ 'സി' വിഭാഗത്തിൽ കൊച്ചിൻ പോർട്ട് അതോറിട്ടി രണ്ടാം സ്ഥാനം നേടി. ഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിൽ നിന്ന് അതോറിട്ടി ഡെപ്യൂട്ടി ചെയർപേഴ്‌സൺ സതീഷ് ഹൊന്നക്കട്ടെ പുരസ്കാരം ഏറ്റുവാങ്ങി. സെക്രട്ടറി ജോയ്ദീപ് ഘോഷ് ദസ്തിദാർ, ഹിന്ദി പരിഭാഷക എസ്. നാസിദ ഖാൻ എന്നിവർ പങ്കെടുത്തു. ഭരണപരവും ഔദ്യോഗികവുമായ ജോലികളിൽ ഭാഷാനയം ഫലപ്രദമായി നടപ്പാക്കിയതിനും ഹിന്ദി പരിപോഷിപ്പിക്കുന്നതിനും കൊച്ചിൻ പോർട്ട് കൈക്കൊണ്ട നടപടികളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |