
കൊച്ചി: കടയുടമയുടെ ആളാണെന്ന് വിശ്വസിപ്പിച്ച് തുണിക്കടയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. വൈറ്റില ജംഗഷന് സമീപമുള്ള ടെക്സ്റ്റൈൽസിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടാണ് അപരിചിതനായ വ്യക്തി കടയിലെത്തിയത്.
കടയുടമ പറഞ്ഞിട്ടാണ് വന്നതെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരൻ, ക്യാഷ് കൗണ്ടറിലുള്ള പണം നൽകാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. സംശയം തോന്നാതിരുന്ന ജീവനക്കാരി കളക്ഷൻ ഇനത്തിലുണ്ടായിരുന്ന ആറായിരത്തോളം രൂപ ഇയാൾക്ക് കൈമാറി. പിന്നീട് ഉടമയുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരമറിയുന്നത്. ഇടപ്പള്ളി സ്വദേശിയുടേതാണ് സ്ഥാപനം. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
A fraudster allegedly cheated a textile shop near Vyttila Junction by pretending to be someone sent by the shop owner. The incident took place on Tuesday evening when the unidentified man entered the store and convinced an employee that the owner had asked him to collect cash from the counter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |