
കൊച്ചി: അമൃതകാലത്തിലേയ്ക്കുള്ള വളർച്ചയുടെ കാലഘട്ടത്തിൽ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ രീതിയിൽ കൂടുതൽ ചെറുപ്പക്കാർ കഴിവുകൾനേടി മുന്നോട്ടുവരണമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് മുൻ മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ പറഞ്ഞു. ആർ.എസ്.എസ് കൊച്ചി മഹാനഗരം നടത്തിയ യുവസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047ൽ ഭാരതം ലോക നേതൃത്വത്തിലേക്ക് എത്തുമ്പോൾ ജനങ്ങൾ മാനസികമായും ശാരീരികമായും കൂടുതൽ കരുത്തുറ്റവരാകണം. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |