
കൊച്ചി: നികുതി വെട്ടിച്ച് സർവീസ് നടത്തിയ 72 ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ഒമ്പത് സ്ക്വാഡുകളുടെ മിന്നൽ പരിശോധനയിലാണ് പിടികൂടിയത്. ഒരു കോടിയിലേറെ രൂപ നികുതി ഈടാക്കാൻ നോട്ടീസ് നൽകി. ശനിയാഴ്ച പുലർച്ചെ കളമശേരി, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിലെ റോഡ് നികുതി അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനധികൃത ചരക്ക് കടത്തൽ, എയർ ഹോൺ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിൽ ക്രമക്കേട്, അതിതീവ്ര വെളിച്ചമുള്ള ലൈറ്റുകൾ തുടങ്ങിയവയ്ക്കും കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |