
കൊച്ചി: ഏകീകൃത കുർബാന പൂർണമായും നടപ്പാക്കുക, ബിഷപ്പ് ജോസഫ് പാംപ്ലാനിയെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിശ്വാസികൾ പ്രതിഷേധിക്കും. ചുമതലയേറ്റ് ഒന്നര വർഷം കഴിഞ്ഞിട്ടും ഏകീകൃത കുർബാന നടപ്പാക്കാത്ത പാംപ്ളാനി സഭയുടെ തീരുമാനം നടപ്പാക്കരുതെന്ന ലക്ഷ്യത്തോടെ സഭാവിരുദ്ധരുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മൂവ്മെന്റ് ആരോപിച്ചു. സിനഡിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമര പരമ്പര ആരംഭിക്കുമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തിയും ജനറൽ കൺവീനർ അഡ്വ. ജോയി ജോർജും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |