
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ പുതിയ അദ്ധ്യയനവർഷത്തിന് തുടക്കമായി. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ സ്വാമി ശാരദാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്ന ഗായത്രി ഹോമത്തോടെയാണ് തുടക്കം. ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഹോമവും നടന്നു. ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ കാലത്തിലേയ്ക്കാണ് പ്രവേശിക്കുന്നതെന്ന് സ്വാമി ശാരദാനന്ദ സരസ്വതി വിദ്യാഭ്യാസമാണ് നല്ല മനുഷ്യനെ സമൂഹത്തിന് സംഭവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാൻസിലർ പ്രൊഫ. മനോജ്കുമാർ അറോറ, ഡീൻ (അക്കാഡമിക്സ്) പ്രൊഫ. അനുരാധ പരാശർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |