
വൈപ്പിൻ: ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഓണനിലാവ് 2026" തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് സെന്റർ ചെയർമാൻ ഹാരി റാഫേൽ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, എക്‌സിക്യുട്ടീവ് ഡയറക്ടർ എ.എ. റഫീഖ്, ഡയറക്ടർമാരായ രാജു ചെമ്മായത്ത്, ഷിബു, ജോർജ്, സി.പി. കമാലുദ്ധീൻ, അജിത്ത് മങ്ങാട്ട്, എൻ.പി. ജോസഫ്, സുനിൽ ചക്കാലക്കൽ എന്നിവർ സംസാരിച്ചു. എക്കോവാസ് ഹൈക്കമ്മിഷണറായി തിരഞ്ഞെടുക്കപ്പെട്ട സി.പി. സാലിഹിനെയും കേരളത്തിൽ നിന്നുള്ള ബായ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഹാരി റാഫേലിനെയും ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |