
കൊച്ചി: നദികളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും മണൽ വാരണമെന്ന നിർദ്ദേശത്തിൽ ശാസ്ത്രീയ പഠനത്തിന്റെ പിൻബലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാർ തീരുമാനമെടുക്കാവൂവെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അശാസ്ത്രീയമായി മണൽ വാരിയാൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന് കൗൺസിൽ പ്രസിഡന്റ് ഡോ. സി.എം ജോയി പറഞ്ഞു. മണൽ ശേഖരത്തിന്റെ ഓഡിറ്റിംഗ്, ഏതൊക്കെ കടവുകളിൽ എത്ര മണൽ, എപ്പോൾ വാരണമെന്നു തീരുമാനിക്കാതെയും പാലങ്ങളുടെ ബലക്ഷയം കണക്കിലെടുക്കാതെയും മണൽ വാരൽ പുനരാരംഭിക്കുന്നത് വീണ്ടും പ്രളയത്തിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും കൃഷി നാശത്തിലേക്കും വരൾച്ചയിലേക്കും നയിക്കുമെന്ന് കൗൺസിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |