
കൊച്ചി: യുവാക്കൾക്ക് പുതിയ ആശയങ്ങളും അവസരങ്ങളും പരിചയപ്പെടുത്താൻ യംഗ് ഇന്ത്യൻസ് സംഘടിപ്പിക്കുന്ന കൊച്ചി ഇൻസ്പിരേഷൻ സമ്മേളനം- ആംപ്ലിഫൈഡ് 2026 5, 6 തിയതികളിൽ തേവര എസ്.എച്ച് സ്കൂളിൽ നടക്കും. 5ന് രാവിലെ 11ന് ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ, സി.ഐ.ഐ സംസ്ഥാന ചെയർമാൻ ജോസഫ് എം.കള്ളിവയലിൽ തുടങ്ങിയവർ പങ്കെടുക്കും. 6ന് സമാപനചടങ്ങിൽ മന്ത്രി റോജി എം.ജോൺ, ഹൈബി ഈഡൻ എം.പി, ജില്ലാകളക്ടർ ജി.പ്രിയങ്ക എന്നിവർ പങ്കെടുക്കുമെന്ന് വൈ.ഐ കൊച്ചി ചെയർപേഴ്സൺ ആഷിക ജെയിൻ, കോചെയർപേഴ്‌സൺ ദീപു സേവ്യർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |