
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 വോളിബാൾ ടൂർണമെന്റിലെ അണ്ടർ14 പെൺകുട്ടികളുടെ വിഭാഗത്തിൽ കാക്കനാട് തേവയ്ക്കൽ വിദ്യോദയ സ്‌കൂൾ ജേതാക്കളായി. മികച്ച പ്രകടനത്തോടെ സ്വർണക്കപ്പ് കരസ്ഥമാക്കിയ ടീം, ദേശീയതല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. 22 മുതൽ 27 വരെ പഞ്ചാബിലെ ലുധിയാനയിലെ ഈസ്റ്റ്‌വുഡ് ഇന്റർനാഷണൽ സ്‌കൂളിലാണ് ചാമ്പ്യൻഷിപ്പ്. മേഘ്‌ന സുദീപ്, നൈനിക അനൂപ്, നൈക അരുൺലാൽ, അവന്തിക അർജുൻ, മീനാക്ഷി രോഹിത്, അവനിജ ടി.എസ്, അക്ഷര മേനോൻ, നവിത രാജീവ് നായർ, നേത്ര മോനിഷ്, അനിക എ.മേനോൻ, നയന സഞ്ജീവ്, ഗൗരി എൻ.മേനോൻ എന്നിവരാണ് ടീംഅംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |