കൊച്ചി: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) പതിനേഴാം ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നടന്നു. ബി.എഫ്.ഐ ജില്ലാ പ്രസിഡന്റ് സുശീൽ കുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എം.ജി. അജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എച്ച്. വിനീത സമ്മേളന നടപടികൾ വിശദീകരിച്ചു. മുരളീധരൻ ചെയർമാനായും അസിസ്റ്റന്റ് സെക്രട്ടറി കെ.വി. വിംസി ജനറൽ കൺവീനറായും 51 സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സോന, സി.ബി വേണുഗോപാൽ, വി. പ്രീതി, സി.ജെ നന്ദകുമാർ, ഷാജു ആന്റണി, സി. സരസൻ, കെ.വി. വിംസി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |