SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

മുല്ലപ്പെരിയാർ: സുരക്ഷ ഉറപ്പാക്കണം

mullaperiyar

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ജനശക്തി കോൺഗ്രസ്, എച്ച്.എ.എം (എസ്) നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ചർച്ച നടത്തുകയും ആവശ്യമായ നിയമപരവും സാങ്കേതികവുമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എച്ച്.എ.എം(എസ്) സംസ്ഥാന ചെയർമാനും മുൻ എം.എൽ.എയുമായ മാത്യു സ്റ്റീഫൻ, ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എം. സുബൈർ, എൻ. വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സബീർ ചക്കരപ്പറമ്പ്, രാജേഷ് ഭാസ്‌കർ, പി. സെയ്മൻ പോൾ, ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL