
കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷൻ കൗൺസിൽ നടത്തുന്ന ശ്രീനാരായണ സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ഒക്ടോബർ 31വരെ സ്വീകരിക്കും. ഈ മാസം 17ന് ഓൺ ലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. ഡിസംബർ 27ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രാഥമിക പരീക്ഷ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027ജനുവരി 14ന് നടക്കുന്ന ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാം. ശ്രീനാരായണീയരും എസ്.എൻ.ഡി.പി യോഗത്തിൽ അംഗങ്ങളുമായവരുടെ മക്കൾക്ക് പങ്കെടുക്കാം. മത്സര പരീക്ഷകൾ, യു.പി.എസ്.സി, പി.എസ്.സി, ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് ബോർഡ്, സിവിൽ സർവീസ് പരീക്ഷകൾ എന്നിവയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: 9544342981, www.snpcjalakom.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |