SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

ഫാക്ടറി ഉടമയിൽ നിന്ന് പിഴ ഈടാക്കി

fine

കൊച്ചി: പെരുമ്പാവൂർ മലമുറി, പുല്ലുവഴിയിൽ പ്രവർത്തിക്കുന്ന മരിയൻ പ്ലൈ എന്ന ഫാക്ടറിയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഫാക്ടറി നിയമപ്രകാരം പെരുമ്പാവൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ ഫാക്ടറി ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി. ഫാക്ടറിയുടെ കൈവശക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും നിയമലംഘനങ്ങൾ പരിഹരിക്കണമെന്നുമുള്ള എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള എയർ കംപ്രസർ പ്രവർത്തിപ്പിക്കുമ്പോഴാണ് അപകടം ഉണ്ടായി തൊഴിലാളി മരണപ്പെട്ടത്. ഫാക്ടറി നിയമം ലംഘിച്ചതിനാലാണ് പിഴ ഈടാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL