
കൊച്ചി: ജില്ലയിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കി. കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിൽ വീതമാണ് തിരഞ്ഞെടുപ്പ്.
കൊച്ചി കോർപ്പറേഷനിലെ 19ാം വാർഡ് അയ്യപ്പൻകാവ് (ജനറൽ), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മടപ്ലാത്തുരുത്ത് കിഴക്ക് (ജനറൽ), പൂതൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കോലഞ്ചേരി ഈസ്റ്റ് (സ്ത്രീ), പാറക്കടവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പുളിയനം തെക്ക് (സ്ത്രീ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സെപ്തംബർ പത്ത് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
പത്രികകളുടെ സൂക്ഷ്മപരിശോധന 11ന് നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി 14 ആണ്.
28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 29 ന് നടക്കും. കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയി തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അയ്യപ്പൻകാവിൽ ഒഴിവ് വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |