SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

കരിമുകളിൽ ഭീതി പരത്തിയ നായയ്ക്ക് പേവിഷബാധ

dog

കരിമുകൾ: കരിമുകളിൽ കഴിഞ്ഞ ചൊവ്വാഴ്ച അന്യസംസ്ഥാന തൊഴിലാളികളെ അടക്കം ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒട്ടേറെ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും കടിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. നായയുടെ ജഡം മണ്ണുത്തിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. കരിമുകൾ ജംഗ്ഷൻ, മാർക്കറ്റ് റോഡ്, പെരിങ്ങാല റോഡ് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം. ഈ പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് വാക്സിനേഷൻ ഉൾപ്പെടെ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL