
ദിനംപ്രതി രോഗബാധിതർ കൂടുന്നു
കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനിയും ഇൻഫ്ലുവൻസയും പിടിവിടാതെ തുടരുന്നു. നഗരപ്രദേശങ്ങളിലാണ് രോഗബാധിതർ കൂടുതൽ. ആഗസ്റ്റ് 28 മുതൽ ഈമാസം 3വരെ ഏഴ് ദിവസത്തിനിടെ ജില്ലയിൽ 66ഡെങ്കിപ്പനി കേസുകളും 376 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തു. 20 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും 14 എലിപ്പനി കേസുകളും മലേറിയയുടെ രണ്ട് കേസുകളുമുണ്ട്. 34 പേർ ചിക്കൻപോക്സ് ബാധിച്ചും ചികിത്സതേടി.
ആഗസ്റ്റ് 28ന് ജില്ലയിൽ സ്ഥിരീകരിച്ചത് രണ്ട് ഡെങ്കി കേസുകളായിരുന്നു. 29ന് 23 ആയി ഉയർന്നു. 30ന് 5, 31ന് 7, സെപ്തംബർ ഒന്നിന് 7, 2ന് 6 എന്നിങ്ങനെയായിരുന്നു. സെപ്തംബർ 3ന് വീണ്ടും 16 കേസുകളുണ്ടായി. അങ്ങനെ ആകെ 66കേസുകൾ സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറയിൽ എട്ട് ഡെങ്കികേസുകളും കളമശേരിയിൽ ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. ആലുവ, ബിനാനിപുരം, ഏലൂർ, കാലടി മേഖലകളിലും ഒന്നിലധികം കേസുകൾ രേഖപ്പെടുത്തി. സെപ്തംബർ 3ന് മാത്രം കളമശേരിയിൽ ആറ് കേസുകളും കാക്കനാട്ട് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇൻഫ്ലുവൻസ 3,761
ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഏഴ് ദിവസത്തിനിടെ 376 കേസുകൾ. ഓഗസ്റ്റ് 28ന് 65, 29ന് 73, 30ന് 54, 31ന് 11, സെപ്തംബർ 1ന് 31 എന്നിങ്ങനെയായിരുന്ന കണക്ക്. 2ന് 101 ആയി കുതിച്ചു. 3ന് 41 കേസുകളുമുണ്ടായി.
മഞ്ഞപ്പിത്തവും എലിപ്പനിയും
ഹെപ്പറ്റൈറ്റിസ് എ കേസുകളിലും കുറവില്ല. ഏഴ് ദിവസത്തെ കണക്കിൽ 20 കേസുകൾ രേഖപ്പെടുത്തി. ആഗസ്റ്റ് 28ന് ഒന്നിൽ തുടങ്ങി 29ന് ഒന്നും 30ന് രണ്ടും 31ന് ഏഴും സെപ്തംബർ 1ന് ഒന്നും 2ന് അഞ്ചും 3ന് മൂന്നും കേസുകളാണുള്ളത്. എലിപ്പനിയിൽ സ്ഥിരീകരിച്ച 14ഉം സംശയിക്കുന്ന അഞ്ചും കേസുകളും റിപ്പോർട്ട് ചെയ്‌തു. എടവനക്കാട് സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചു. മലേറിയയുടെ രണ്ട് കേസുകളും ഏഴ് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. സെപ്തംബർ രണ്ടിന് ചളിക്കവട്ടത്തും 3ന് എടത്തലയിലും മലേറിയബാധ രേഖപ്പെടുത്തി. പനിബാധയും ഉയർന്ന നിലയിലാണ്. ഒ.പി പനി കേസുകൾ 5,628 വരും. ദിവസംതോറുമുള്ള ഒ.പി കണക്ക് 646, 842, 398, 925, 984, 862, 771 എന്നിങ്ങനെയായിരുന്നു.
ഏഴ് ദിവസത്തെ രോഗബാധ
ഡെങ്കിപ്പനി സ്ഥിരീകരിച്ചത് - 66
ഇൻഫ്ലുവൻസ 376
ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം)- 20
എലിപ്പനി സ്ഥിരീകരിച്ചത്- 14
എലിപ്പനി സംശയിച്ചത്- 5
മലേറിയ 2
ചിക്കൻപോക്സ് 34
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |