
തൃപ്പൂണിത്തുറ: പെരുന്നിനാകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഡോ. വൈക്കം വിജയലക്ഷ്മിയെ സക്ഷമ ആദരിച്ചു. സക്ഷമ സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രൻ വൈക്കം വിജയലക്ഷ്മിയെ പൊന്നാട അണിയിച്ചു. മേഖലാ പ്രസിഡന്റ് ആർ. പ്രസാദ്, കണയന്നൂർ താലൂക്ക് സമിതി സെക്രട്ടറി സുരേഷ് ജി എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. ജില്ലാ സമിതിയംഗം രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ലളിത നാരായണൻ, ട്രഷറർ പ്രശാന്ത്, സമിതിയംഗം രാജേഷ്, ജയ്ദീപ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |