SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

നിറച്ചാർത്ത് ചിത്രപ്രദർശനം

nira

കൊച്ചി: ജലച്ചായ ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ 'നിറച്ചാർത്ത്" ചിത്രപ്രദർശനം ഫോർട്ട്കൊച്ചിയിലെ ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. 5-ാം തീയതി അവസാനിക്കുന്ന പ്രദർശനം രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ്. അഞ്ജലി ഗോപാൽ, അനുപമ രാജീവ്, ആശ നായർ, ബെന്നി ദേവസി, ഗീത മേരി എലിസബത്ത്, ഹെലൻ ജോർജ്, എം. ജയകൃഷ്ണൻ, കെ. മോഹൻരാജ്, വൈ. നന്ദാദേവി, കെ.പി. പ്രശാന്ത്,​ രമണി മാത്യു, ബി. സഞ്ജു, ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സുധി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. സൗഹൃദം, സർഗാത്മകത, പഠനം, ജലച്ചായ ചിത്രകലയോടുള്ള കൂട്ടായ അഭിനിവേശം എന്നിവയുടെ ആഘോഷമാണ് നിറച്ചാർത്ത് ചിത്ര പ്രദർശനമെന്ന് ചിത്രകാരന്മാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL