കൊച്ചി: കോർപ്പറേഷനിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കായി സൗജന്യ അർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. രാജഗിരി ആശുപത്രിയും കൊച്ചി കോർപ്പറേഷനും ഹരിത കേരളം മിഷനും ഇന്ത്യൻ കാൻസർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പ് ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഉദ്ഘാടനം ചെയ്തു. സീന ഗോകുലൻ അദ്ധ്യക്ഷനായി. ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. ടി.എസ്. അമൃത എന്നിവർ ക്ലാസെടുത്തു. കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, ഹെൽത്ത് ഓഫീസർ ജി. കൃഷ്ണകുമാർ, കോർപ്പറേഷൻ സെക്രട്ടറി പി. എസ്. ഷിബു, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ എ. നിസ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |