SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് 24ന്

chess

കൊച്ചി​: എറണാകുളം വൈ.എം.സി.എയുടെയും തമ്മനം വിനോദം ചെസ് അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 24ന് 9 മണിക്ക് എറണാകുളം ചിറ്റൂർ റോഡ് വൈ.എം.സി.എയിൽ നടക്കും. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് രണ്ട് വിഭാഗമായാണ് മത്സരം. ഹൈസ്കൂൾ, ഹയർസെക്കൻഡറി ഒരു വി​ഭാഗമായും മത്സരിക്കും. ഓരോ വിഭാഗത്തിലും വിജയികൾക്ക് ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭി​ക്കും. മികച്ച മൂന്ന് ചെസ് പരിശീലകരെ ചടങ്ങിൽ ആദരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ 9895173241 എന്ന നമ്പറിൽ വിളിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL