SignIn
Kerala Kaumudi Online
Friday, 16 October 2026 3.47 AM IST

വളർത്തുനായകൾക്ക് വേണം മൈക്രോ ചിപ്പ്

p
തെരുവുനായ കുഞ്ഞുങ്ങളോടൊപ്പം.എറണാകുളം നഗരത്തിലെ ദൃശ്യം

കൊച്ചി: തെരുവുനായ നിയന്ത്രണം ഉൾപ്പെടെയുള്ള സമഗ്രപദ്ധതിക്ക് രൂപം നൽകി ജില്ലാ പഞ്ചായത്ത്.

ഇതുപ്രകാരം ജില്ലയിൽ വളർത്തുനായ്ക്കൾക്ക് മൈക്രോചിപ്പ് നിർബന്ധമാക്കും. പ്രായമായ, രോഗംബാധിച്ച നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന ഉടമകൾക്ക് പിഴ ചുമത്തും. വളർത്തുനായ്ക്കൾക്കും ബ്രീഡിംഗ് കേന്ദ്രങ്ങൾക്കും ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് വേണമെന്ന് നിയമമുണ്ടെങ്കിലും പലരും പാലിക്കുന്നില്ല.
നായ്ക്കളെ സുരക്ഷിതമായി വളർത്തുന്നതു സംബന്ധിച്ച് 2012 മുതൽ നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
ഒരു വീട്ടിൽ വളർത്താവുന്ന പരമാവധി നായ്ക്കളുടെ എണ്ണം മൂന്നാക്കുന്നത് സജീവപരിഗണനയിലാണ്. വന്ധ്യംകരണം, വാക്‌സിനേഷൻ എന്നിവയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. നിലവിൽ വടവുകോട്, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് വന്ധ്യംകരണ (എ.ബി.സി) കേന്ദ്രങ്ങളുള്ളത്.

പൂച്ച മാന്തുന്നതും മാരകം
മൃഗങ്ങളെ പരിപാലിക്കുന്നതിൽ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. ബേബി ജോസഫ് പറഞ്ഞു. നായ്ക്കളുടെ കടി പോലെ മാരകമാണ് പൂച്ചകൾ മാന്തുന്നത്. മീശ തടവുന്ന ശീലമുള്ള പൂച്ചകളുടെ നഖങ്ങളിൽ ഉമിനീർ പുരളുന്നു. മാന്തുമ്പോൾ ഇത് മനുഷ്യശരീരത്തിലെത്തും. വൈദ്യസഹായം തേടണം.

മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് മൃഗങ്ങളെ വളർത്തണം. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയും, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് കർശനമായി തടയുകയും വേണം

ഡോ. ബേബി ജോസഫ്

മുൻ ജോയിന്റ് ഡയറക്ടർ

മൃഗസംരക്ഷണ വകുപ്പ്


 തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങൾ തുറക്കും
 നായ്ക്കളെ വളർത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകും
 തെരുവുനായ നിയന്ത്രണത്തിന് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും
 തെരുവുനായ്ക്കളെ ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കും. ഷെൽട്ടറുകളുടെ എണ്ണവും ഭക്ഷണത്തിന് ചെലവാകുന്ന തുകയും കുറയ്ക്കാൻ ഇതു സഹായകമാകും
 അനധികൃത ബ്രീഡിംഗ് കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കും
 ഒരോ മേഖലയിലെയും വളർത്തുനായ്ക്കളുടെ കൃത്യമായ എണ്ണമെടുക്കും

തെരുവുനായ് ഭീഷണി നേരിടുന്നതിലടക്കം സമഗ്ര നടപടികൾ സ്വീകരിക്കും. ഓരോ മേഖലയിലെയും പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തും

കെ.ജി. രാധാകൃഷ്ണൻ,

ചെയർമാൻ,

ജില്ലാ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL