
കൊച്ചി: വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ മാറ്റങ്ങൾക്കനുസൃതമായി കുസാറ്റിൽ വ്യവസായ സൗഹൃദ പാഠ്യപദ്ധതിക്ക് രൂപം നൽകും. 80 ശതമാനം ബോർഡ് ഒഫ് സ്റ്റഡീസ് അംഗീകരിച്ച അടിസ്ഥാന പാഠ്യവിഷയങ്ങളും 20 ശതമാനം കാലാനുസൃതമായി പരിഷ്കരിക്കാവുന്ന ഘടകങ്ങളുമായിരിക്കും. ഇതിന്റെ ഭാഗമായി സ്കൂൾ ഒഫ് എൻജിനിയറിംഗ്, പ്രൊഫ. എൻ.ആർ. മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ്, സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് വകുപ്പുകൾ ശില്പശാലകൾ നടത്തി. പാലക്കാട് ഐ.ഐ.ടിയിലെ പ്രൊഫ. ആനന്ദ് നേതൃത്വം നൽകി. വിവിധ മേഖലകളിലെ വിദഗ്ദ്ധർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |