
കൊച്ചി: പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം പതിപ്പ് നാളെ ഉച്ചയ്ക്ക് 2ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ ജി. പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്യും. ഒൻപത് ചുണ്ടൻ വള്ളങ്ങളും പ്രാദേശിക വള്ളംകളിയുടെ ഭാഗമായുള്ള എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുമാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |