SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

സീറോ വേയ്സ്റ്റ് പദ്ധതിക്ക് തുടക്കം

1

പള്ളുരുത്തി: ഇടക്കൊച്ചിയിൽ സീറോ വേസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് 59-ാം ഡിവിഷനിൽ മെഗാ ക്ലീനിംഗ് ആരംഭിച്ചു. കൗൺസിലർ ലസിത പീറ്ററുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം. നാല് ഘട്ടങ്ങളിലായി ഒരു വർഷത്തെ പദ്ധതിയാണ് നടപ്പാക്കുക. മാലിന്യം നീക്കം ചെയ്യുന്ന പ്രദേശങ്ങളിൽ സാദ്ധ്യമായ സ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ നിർമ്മിക്കുന്നത് ഉൾപ്പെടെ നടപ്പിലാക്കും. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനുള്ള പദ്ധതിക്ക് മുൻഗണന നൽകി മാതൃകാ വീടുകളും, വിദ്യാലയങ്ങളും, സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നൽകുമെന്ന് കൗൺസിലർ പറഞ്ഞു. നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, അയൽക്കൂട്ടം, ഹരിതകർമ സേന, ഡി.എൽ.ആർ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL