കൊച്ചി: ഫൈൻ ആർട്സ് ഹാളിന് സമീപം നിർമ്മാണം പൂർത്തിയായ എയർ കണ്ടീഷൻ ചെയ്ത എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് നാളെ വൈകിട്ട് 3ന് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എറണാകുളം വില്ലേജ് പരിധിയിലെ പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്ക് പട്ടയവിതരണവും നടത്തും. ഹൈബി ഈഡൻ എം.പി, കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും. നിർമിതി കേന്ദ്രം പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |