SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

മൊബൈൽ മോഷ്ടാവ് അറസ്റ്റിൽ

muhammed-iman-hussain
മുഹമ്മദ് ഇമാൻ ഹുസൈൻ

പെരുമ്പാവൂർ: പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം നൗഗോൺ ബോർഗുളി സ്വദേശി മുഹമ്മദ് ഇമാൻ ഹുസൈനാണ് (28) കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി രായമംഗലം തായിക്കരച്ചിറയിലുള്ള പെട്രോൾ പമ്പിന്റെ വിശ്രമമുറിയിൽ അതിക്രമിച്ചു കയറിയാണ് ജോലിക്കാരായ രണ്ടു പേരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. പെരുമ്പാവൂരിലെ ഒരു മൊബൈൽ ഷോറൂമിൽ ഫോണുകൾ വില്പനയ്ക്കായി എത്തിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.ഐ എൽദോപോൾ, സീനിയർ സി.പി.ഒമാരായ അരുൺ കെ കരുണൻ, ഇർഷാദ്, സി.പി.ഒ രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL