
കൊച്ചി: ജില്ലാ സ്കൂൾ കായികമേളയിൽ രഹസ്യമായി നടത്തിയ പോൾവാൾട്ട് മത്സരങ്ങളിൽ കോതമംഗലം മാർ ബേസിൽ സ്കൂളിന് ആധിപത്യം. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മാർ ബേസിലിലെ ജോവിയ ജോർജ് സ്വർണം നേടി. ഇതേ സ്കൂളിലെ എയ്ഞ്ചൽ ബിനോയ്ക്കാണ് വെള്ളി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മാർ ബേസിലിലെ ബേസിൽ ബാബു സ്വർണവും പി.എസ്. മിലൻ വെള്ളിയും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളിൽ ജോയൽ ജോസഫ് സ്വർണവും ജോംസൺ ചെറിയാൻ വെള്ളിയും നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സെഫാനിയ നിറ്റു സ്വർണവും ബിയ മരിയം ബിജു വെള്ളിയും സ്വന്തമാക്കി. സീനിയർ വിഭാഗത്തിലെ മെഡൽ ജേതാക്കളെല്ലാം മാർ ബേസിൽ സ്കൂളിലെ വിദ്യാർത്ഥികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |