
കൊച്ചി: ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ബിസിനസ് ഹബ്ബായ സെൻട്രലിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ്-നിക്ഷേപക സമ്മേളനമായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ ഡിസംബർ എട്ട് മുതൽ 10 വരെ ദുബായ് എക്സ്പോ സിറ്റിയിൽ ജൈടെക്സ് ഗ്ലോബലിനോടനുബന്ധിച്ചാണ് നടക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ ആദ്യഘട്ടമാണ് കൊച്ചിയിൽ നടത്തിയത്. ഇൻഫോപാർക്ക്, കോഴിക്കോട് ഗവ. സൈബർപാർക്ക് എന്നിവയുടെ സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സെൻട്രൽ ബിസിനസ് ഹെഡ് ദു അ ദേഖൈദി, ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് മേധാവി അബീർ അൽ അലവി, ആയിഷ സുഹ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |