
മുളന്തുരുത്തി: പെരുമ്പിള്ളി ഗവ. യു.പി. സ്കൂളിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് കേക്ക് മുറിച്ച് മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിഷ സി.എം. അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സീന എസ്. തോമസ് സ്വാഗതം പറഞ്ഞു. വാർഡ് അംഗം അപർണ ബാബു ആശംസകൾ നേർന്നു. നിഷ എബ്രഹാം നന്ദി പറഞ്ഞു. ആരോഗ്യകരമായ നാടൻ വിഭവങ്ങൾ മേളയുടെ പ്രധാന ആകർഷണമായി. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മേളയിൽ ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |