
കൊച്ചി: ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ഫിൻടെക് 50 പട്ടികയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ രാജ്യാന്തര പണമിടപാട്-സെറ്റിൽമെന്റ് പ്ലാറ്റ്ഫോമായ ഡിജിറ്റ് 9 പതിനൊന്നാം സ്ഥാനം നേടി.
രാജ്യാന്തര പണമിടപാടുകൾ കൂടുതൽ വേഗത്തിലും ലളിതമായും സാധ്യമാക്കുന്നതിനാണ് അംഗീകാരം. 170ലധികം രാജ്യങ്ങളിലേക്ക് ഡിജിറ്റ് 9 വഴി പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താം. 2025ൽ 20 ബില്ല്യൺ യു.എസ് ഡോളറിലേറെ തുകയുടെ രാജ്യാന്തര പണമിടപാടുകൾ കമ്പനി നടത്തി. ആഗോള പണമിടപാട് രംഗത്തെ ഏറ്റവും മികച്ച പ്ലാറ്റ്ഫോമായി മാറുകയാണ് ലക്ഷ്യമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. 'ലുലു മണി സിംഗപ്പൂരി'ന് കീഴിലാണ് ഡിജിറ്റ് 9.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |