SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

വേദനയെ തോൽപ്പിച്ച് മുന്നോട്ട്; ഹൈജമ്പിലും മിലന് സ്വർണം

milan
പി.എസ്. മിലൻ

കൊച്ചി: ഇടതുകാൽ തുടയ്ക്കേറ്റ പരിക്കിന്റെ വേദന കടിച്ചമർത്തിയാണ് പി.എസ്. മിലൻ ഇന്നലെ ജമ്പിംഗ് പിറ്റിലെത്തിയത്. ഓരോ ചാട്ടത്തിലും വേദന കൂടിക്കൂടി വന്നപ്പോഴും മത്സരത്തിൽ നിന്ന് പിന്മാറാൻ പ്ലസ് വൺ വിദ്യാർത്ഥി തയ്യാറായില്ല. വാശിയേറിയ മത്സരത്തിനൊടുവിൽ പിഴയ്ക്കാത്ത ചാട്ടത്തിന്റെ കരുത്തിൽ ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടി മിലൻ തന്റെ രണ്ടാം പൊൻനേട്ടം ആഘോഷമാക്കി. കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിന്റെ താരം ആദ്യദിവസം ഇതേ വിഭാഗത്തിൽ നടന്ന പോൾവാൾട്ടിലും സ്വർണം നേടിയിരുന്നു. 1.85 മീറ്റർ മറികടന്നാണ് ഹൈജമ്പിൽ നേട്ടം ആവർത്തിച്ചത്.

പത്താം ക്ലാസ് വരെ തൃശൂർ ജില്ലയിലാണ് മിലൻ പഠിച്ചത്. പ്രധാന ഇനമായ പോൾവാൾട്ട് പരിശീലനത്തിനായാണ് മാർബേസിലേക്ക് ചേക്കേറിയത്. സി.ആർ. മധുവിന് കീഴിലാണ് പരിശീലനം. 3 മീറ്റർ കീഴടക്കിയാണ് പോൾവാൾട്ടിൽ സ്വർണം നേടിയത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇത്തവണ പോൾവാൾട്ടിലും ഹൈജമ്പിലും സ്വർണം നേടുകയാണ് ലക്ഷ്യം. കോതമംഗലം ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ തിരുവനന്തപുരം സ്വദേശി സുമിലിന്റെയും പി.ഡബ്ല്യു.ഡി എൻജിനിയർ പ്രഗിതയുടെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL