കൊച്ചി: പ്രൊഫ. എം.കെ.സാനുവിന്റെ 99-ാം ജന്മദിനം സാനുജയന്തി എന്ന പേരിൽ ഒക്ടോബർ 27ന് സംഘടിപ്പിക്കും. എറണാകുളം സൗത്തിലെ എസ്.എൻ.വി സദനത്തിൽ രാവിലെ 10.30ന് ടി.ജെ.വിനോദ് എം.എൽ.എ സാനു ജയന്തി ഉദ്ഘാടനം ചെയ്യും. എസ്.എൻ.വി സദനം ട്രസ്റ്റ് പ്രസിഡന്റ് സി.എച്ച്. ഷാരി അദ്ധ്യക്ഷത വഹിക്കും. ഡോ. എ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. എ.ജി. ഒലീന, കെ.വി. സുമംഗല, ഫാ. പോൾ തേലക്കാട്ട്, രഞ്ജിത്ത് സാനു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സദനം ട്രസ്റ്റ് സെക്രട്ടറി എം.ആർ. ഗീത സ്വാഗതവും നിർവാഹക സമിതിഅംഗം ഇ.എം. ചന്ദ്രൻ നന്ദിയും പറയും. പിറന്നാൾ സദ്യയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |