കൊച്ചി: കഴിഞ്ഞ വർഷം കാസർകോട് ജില്ലയിലെ വ്യക്തിഗത ചാമ്പ്യനായിരുന്ന എം.കെ. ഹുസ്ന ഫാത്തിമയ്ക്ക് എറണാകുളത്തേയ്ക്കുള്ള കൂടുമാറ്റത്തിലും മിന്നും നേട്ടം. ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ സ്വർണം നേടിയാണ് കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ താരം പുതിയ തട്ടകത്തിൽ തന്റെ വരവറിയിച്ചത്.
എറണാകുളത്തും വ്യക്തിഗത ചാമ്പ്യൻപട്ടം നേടുകയാണ് ഹുസ്നയുടെ ലക്ഷ്യം. ഇന്ന് നടക്കുന്ന 1500, 3000 മീറ്റർ മത്സരങ്ങളിലും മാറ്റുരയ്ക്കുന്നുണ്ട്.
ജി.വി.എച്ച്.എസ്.എസ്. മടിക്കൈയിൽ പഠിക്കുമ്പോൾ അദ്ധ്യാപകരായ വിജയകൃഷ്ണൻ, സുധീർ എന്നിവരാണ് ഹുസ്നയെ ട്രാക്കിലെത്തിച്ചത്. നിലവിൽ ഷിബി മാത്യുവിന്റെ കീഴിലാണ് പരിശീലനം. ഖൊ ഖോയിലും മികവ് തെളിയിച്ചിട്ടുള്ള ഹുസ്ന, കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസിൽ പഠിക്കവെ സംസ്ഥാനത്തെ മികച്ച പത്ത് ഖൊഖോ താരങ്ങളിൽ ഒരാളായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നീലേശ്വരം ചിറമ്മൽ മുഹമ്മദിന്റെയും അസ്മയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |