
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ നവരാത്രി ചിത്രരചനാ മത്സരം ഇന്ന് രാവിലെ 10ന്
ഡെപ്യൂട്ടി മേയർ വി.ആർ സുധീർ ഉദ്ഘാടനം ചെയ്യും. പ്ലസ് ടു തലം വരെയുള്ള 125 കുട്ടികൾ പങ്കെടുക്കും. കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, കൊച്ചിൻ ദേവസ്വം അംഗങ്ങളായ കെ.പി.അജയൻ, കെ.കെ. സുരേഷ് ബാബു , ശശി കെ. വാര്യർ , ഡോ. സി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ സ്കൂൾ ഒഫ് ആർട്ട്സുമായി ചേർന്ന് എറണാകുളം ദേവസ്വമാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 21ന് വിജയദശമി ദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്ന് വൈകിട്ട് 5.30ന് പൂജവയ്പ്പും 6.30ന് ദീപാരാധനയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |