കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ് ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 31ന് ആലുവയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ജോയിന്റ് കൗൺസിൽ ഹാളിൽ സംസ്ഥാന സെക്രട്ടറി കെ.ബി. ബിജുക്കുട്ടിക്ക് ലോഗോ കൈമാറി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. യു. ഗിരീഷ്, ജില്ലാ പ്രസിഡന്റ് എസ്. ബിമൽ, വൈസ് പ്രസിഡന്റുമാരായ ഡോ. ലീന പോൾ, രതീഷ് ബാബു, സെക്രട്ടറി ഡോ. പി. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. 14 ജില്ലകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |