തൃപ്പൂണിത്തുറ: നഗരസഭ നാലാം വാർഡിലെ തേജസ്വിനി, ശ്രീഹരി കുടുംബശ്രീകളുടെ 25-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.ടി. അഖിൽദാസ് ഉദ്ഘാടനം ചെയ്തു. അനിത ചന്ദ്രൻ അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ കെ.പി. സജാദ്, ശ്രീജ മനോജ്, വിനോദ് വിജയൻ, സി.ഡി.എസ് ചെയർപേഴ്സൺ സുന്ദരി ഷാജി, എ.ഡി.എസ് ചെയർപേഴ്സൺ സിന്ധു സുപ്രൻ, ജയന്തി കുട്ടൻ, ജിജി വിജയൻ എന്നിവർ സംസാരിച്ചു. സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. ജിത ഷാജി ബോധവത്കരണ ക്ലാസെടുത്തു. മാനസികാരോഗ്യ ബോധവത്കരണ ക്ലാസിന് കമ്മ്യൂണിറ്റി കോഓർഡിനേറ്റർ മഞ്ജു സി. രഘുവരൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |